ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച് യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. യുഎസിലെ കാലിഫോർണിയിലാണ് സംഭവം. ഭക്ഷണത്തിലൂടെ ഉണ്ടായ അണുബാധയാണ് കൈകാലുകൾ നഷ്ടപ്പെടാൻ കാരണമായത്. ലോറ ബറാസ എന്ന 40 കാരിയുടെ കൈകാലുകളാണ് നഷ്ടപ്പെട്ടത്. മീൻ ശരിക്കും വേവിച്ചിട്ടില്ലയെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിൽ എത്തുകയായിരുന്നുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ച ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 40 ദിവസത്തോളം ലോറ ആശുപത്രിയിൽ കഴിഞ്ഞുവരികയാണ്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിർത്തുന്നത്.