US President Joe Biden will attend the G20 summit

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *