ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനുകളിൽ ഒന്നായ ഗൂഗിളിന് ഇന്ന് 25 പിറന്നാൾ. ഗൂഗിൾ ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും? ഓരോ ദിവസവും ഏകദേശം 8.5 മില്യൻ ആളുകളാണ് ഓരോ ആവശ്യങ്ങൾക്കായി ഗൂഗിളിനെ ആശ്രയിക്കുന്നത്. 2023 ഓഗസ്റ്റിലെ കണക്ക് പ്രകാരം 92% ആളുകളാണ് ഗൂഗിളിനെ ആശ്രയിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ആയിരക്കണക്കിന് ഉത്തരങ്ങൾ ഗൂഗിളിന്റെ അടുത്തുണ്ടാകും. വാർത്തകൾക്കും വിവരങ്ങൾക്കുമായി കോടിക്കണക്കിന് ആളുകളാണ് ഗൂഗിൾ ഉപയോഗിക്കുന്നത്. വാർഷികത്തിന്റെ ഭാഗമായി പ്രത്യേക ഡൂഡിലാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.