സിംബാബ്വെയുടെ ഇതിഹാസ താരം ഹിത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്ത വ്യാജം. ഹിത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന് അടുത്ത സുഹൃത്തും മുൻ താരവുമായ ഹെൻറി ഓലോങ്ങ വ്യക്തമാക്കി. ഇന്ന് രാവിലെ ആറു മണിയോടെയാണ് ഹിത്ത് സ്ട്രീക്ക് അന്തരിച്ചുയെന്ന വാർത്ത പുറത്തുവന്നത്. സിംബാബ്വെൻ ക്രിക്കറ്റിനെ ഉന്നതതലത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആയിരുന്നു ഹിത്ത് സ്ട്രീക്ക്. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹം അന്തരിച്ചുയെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.