അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കുന്നു. ന്യൂജേഴ്സിലെ ടൈംസ് സ്ക്വയറിൽ നിന്നും 90 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധം ഒക്ടോബർ എട്ടിന് ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷത്തോളമെടുത്തു. ധാരാളം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. സന്ദർശകർക്കായി ഒക്ടോബർ 18 മുതൽ ക്ഷേത്രം തുറക്കും.