ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1 ആദ്യ ദിവസം തന്നെ വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ട്. ബിഎംഡബ്ല്യുവിന്റെ നാലാമത്തെ ഇലക്ട്രിക് വാഹനമണ് ഐഎക്‌സ് 1. 66.90 ലക്ഷം രൂപയാണ് ഐഎക്‌സ് 1ന് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഒറ്റത്തവണ ചാര്‍ജില്‍ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. അതുമാത്രമല്ല അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 130 കിലോ വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 29 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജാകുമെന്ന് കമ്പനി പറയുന്നു. 4500 എം.എം. നീളവും 1845 എം.എം. വീതിയും 1642 എം.എം. ഉയരവുമാണ് വാഹനത്തിന്. ഇതിൻറെ പരമാവധി വേഗത 180 കിലോ മീറ്ററാണ്.