Princess Diana's 'Black Sheep Sweater' Sold at Auction - Shocking PricePrincess Diana's 'Black Sheep Sweater' Sold at Auction - Shocking Price

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ വിറ്റുപോയത് 9 കോടി രൂപക്ക്. 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റര്‍ റെക്കോഡ് തുകക്കാണ് വിറ്റിരിക്കുന്നത്. ഒരു രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുതു.1981ലാണ് ഡയാന രാജകുമാരി ഈ വസ്ത്രം ആദ്യമായി അണിയുന്നത്. ചാൾസ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴാണ് രാജകുമാരി ഈ സ്വറ്റര്‍ ധരിച്ചിരുന്നത്. 19 വയസ്സായിരുന്നു അന്ന് ഡയാനയുടെ പ്രായം. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻകുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാൽ അതിലെ ഒരു ആട്ടിൻകുട്ടി മാത്രം കറുപ്പ് നിറത്തിലാണ്. ഡിസൈനർമാർ പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരുന്ന സ്വറ്ററാണ് ഇപ്പോൾ ലേലത്തിന് വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *