ആരാധകരുടെ പ്രിയപ്പെട്ട ഫുട്ബോൾ താരം നെയ്മർ സൗദി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ അൽ ഹിലാൽ ക്ലബ്ബ് പുറത്തുവിട്ടു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ വേഷത്തിൽ താരം എത്തിയത്. നെയ്മറും അൽ ഹിലാൽ ക്ലബ്ബിന്റെ സഹകളിക്കാരും സൗദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് അർദ എന്ന നൃത്തം കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളും ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
