Morocco earthquake; The death toll has crossed 2000

ഉത്തര ആഫ്രിക്കന്‍ രാജ്യമായ സെൻട്രൽ മൊറോക്കോയിൽ വൻ ഭൂചലനം. ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും 153-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി 11.11 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്ളും ഭൂചലനത്തില്‍ തകര്‍ന്നു. തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുയെന്നും സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *