ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തെ തുടർന്ന് സമ്മർഹില്ലിലുണ്ടായ മണ്ണിടിച്ചിൽ 21 പേർ മരിച്ചതായി സൂചന. 12 പേരുടെ മൃതദേഹം പുറത്തെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും ഏകീകരിച്ചുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു.