ഹിമാചൽ പ്രദേശിൽ ശക്തമായ പ്രകൃതിക്ഷോഭങ്ങൾ തുടരുകയാണ്. ശക്തമായ മഴയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കുളുവിൽ നിരവധി വീടുകൾ തകർന്നു. വലിയൊരു പ്രളയ സാഹചര്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ വീണ്ടും അതിശക്തമായ മഴ 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റ മുന്നറിയിപ്പ് ഇന്നലെ നൽകിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അപകട സാധ്യത മേഖലകളിൽ നിന്നും മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 24നാണ് ഹിമാചൽ പ്രദേശിൽ മയക്കെടുതികൾ ആരംഭിക്കുന്നത്. ഇതുവരെ 238 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നൂറിലധികം മണ്ണിടിച്ചിലുകൾ ഉണ്ടായി. നിരവധി വീടുകൾ തകർന്നു. പതിനായിരം കോടിയിലധികം നാശനഷ്ടമാണ് മഴക്കൊടുത്തിയിൽ സംസ്ഥാനത്ത് ഉണ്ടായത്. കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇനിയുള്ള 24 മണിക്കൂർ അതിശക്തമായ മഴക്കി സാധ്യതയുണ്ട്. ഈ മാസം അവസാനം വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് റിപ്പോർട്ട്.