ഐഫോൺ 15 വിൽപ്പന ആരംഭിച്ചതോടെ ഐഫോൺ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ഉള്ളത്. സെപ്റ്റംബര്‍ 22 മുതൽ ഓഫര്‍ ആരംഭിച്ചു. ഐ ഫോണ്‍ 15-ല്‍ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാല്‍, കോംപ്ലിമെന്ററി ഓഫര്‍ മൊബൈല്‍ കണക്ഷനില്‍ 72 മണിക്കൂറിനുള്ളില്‍ ഓട്ടോ ക്രെഡിറ്റാടാകും. ദിവസേന 3 ജി.ബി, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നി ഓഫറുകളും ലഭിക്കും. ഈയിടെ പുറത്തിറങ്ങിയ ഐഫോണ്‍ 15ല്‍ മാത്രമേ ജിയോ കോംപ്ലിമെന്ററി പ്ലാന്‍ പ്രവര്‍ത്തിക്കൂ.
