ഐഫോണിന്റെ 15 സീരീസ് വിപണിയിൽ. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണുകൾ മാത്രമല്ല സീരീസ് 9, ആൾട്ര 2 എന്നീ വാച്ചുകളും പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 15 പ്രോ 48 എംപി പ്രൈമറി ക്യാമറ, 12 എംപി ടെലിഫോട്ടോ, 12 എംപി ആൾട്രാവൈഡ് ക്യാമറ എന്നിവയാണ് വരുന്നത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. സെപ്റ്റംബർ 15 മുതൽ ഫോണുകൾ ഓർഡർ ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 22 മുതൽ വിതരണം തുടങ്ങും. ഐഫോൺ15ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയുമാണ് വില തുടങ്ങുന്നത്. ഭാരം കുറഞ്ഞ രൂപകൽപനയിലാണ് ഇത്തവണ ഐഫോൺ പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്.