ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കൾ. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ വാങ്ങിക്കാനായി ഇവിടെ എത്തിയവരുണ്ട്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.