In Bihar, Dalit woman was beaten naked and made to drink urineIn Bihar, Dalit woman was beaten naked and made to drink urine

കൊള്ളപ്പലിശ നൽകിയില്ലെന്ന് ആരോപിച്ച് ബിഹാറിൽ യുവതിയെ നഗ്നയാക്കി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തു. ബിഹാർ തലസ്ഥാനമായ പട്‌ന ജില്ലയിലെ ഖുസ്‌റുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം. സംഭവത്തിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പ്രമോദ് സിങ്, മകൻ അൻഷു സിങ് എന്നിവർ ചേർന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പ്രമോദ് സിങ്ങിൽ നിന്നു യുവതി 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ, കൂടുതൽ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാൾ. തരാൻ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്. ആൾക്കൂട്ടത്തിനുമുന്നിൽ നഗ്നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.ഇതിനെതിരെ യുവതി പോലീസിൽ പരാതി നൽകി. ചോദ്യംചെയ്യാനായി പോലീസ് ഇയാളെ വിളിപ്പിക്കുകയും ചെയ്തു. പോലീസിൽ ഹാജറായതിനുശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ യുവതിയുടെ വീട്ടിലെത്തി. യുവതിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടു പോകുകയും നഗ്നയാക്കി ക്രൂരമായി മർദിച്ചു. മകൻ അൻഷു സിങ്ങിനെക്കൊണ്ട് യുവതിയുടെ മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *