ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കടുത്ത നാശനഷ്ടം. ഹിമാചലിൽ കഴിഞ്ഞ ദിവസങ്ങളായി തുടങ്ങിയ മഴയിൽ 74 മരണം സംഭവിച്ചു. ജൂൺ 24ന് ആരംഭിച്ച മഴയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 217 മരണങ്ങളാണ്. 55 ദിവസത്തിനുള്ളിൽ 113 ഇടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമ്മർ ഹില്ലിലുണ്ടായ മണ്ണിടിച്ചിയിൽ 80% രക്ഷാപ്രവർത്തനം പൂർത്തീകരിച്ചു എന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഉത്തരാഖണ്ഡിൽ ചമോലിയിൽ മേഘവിസ്ഫോടനം ഉണ്ടായി. പല പ്രദേശങ്ങളിലും വെള്ളംകയറുന്ന സ്ഥിതിയുണ്ട്. കനത്ത ജാഗ്രതയിലാണ് ഹിമാചൽപ്രദേശു ഉത്തരാഖണ്ഡ്.