ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു. ഇന്നും ഹിമാചൽ പ്രദേശിലെ ദുഃഖ വാർത്തകൾ തുടരുകയാണ്. ഏകദേശം പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. കുഞ്ഞുങ്ങൾ അടക്കം നിരവധി ആളുകളെ കാണാതായി. ഉത്തരാഖണ്ഡിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.