ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാരാണ് മരിച്ചത്. സംഘം സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, കോഴിക്കോട് സ്വദേശി വി.പി മഹേഷ് എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയും മരിച്ചു.