A young woman who went for a walk with her fiance was abducted and gang-raped; Five people were arrestedA young woman who went for a walk with her fiance was abducted and gang-raped; Five people were arrested

ഝാർഖണ്ഡിൽ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ബരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. നടക്കാനിറങ്ങിയ ഇവരെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവാവിനെ മർദിച്ച് അവശനാക്കിയ പ്രതികൾ, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി .പിന്നീട് യുവതിയുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികൾ പോയി. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *