ബഹാമസ് ദ്വീപിൽ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാർഡ് വെള്ളിയാഴ്ച രക്ഷപ്പെടുത്തി. കേ സാലിന് സമീപമാണ് യുഎസ്സിജി ഇവരെ കണ്ടെത്തിയത്. 64 കാരനായ ബഹാമിയൻ പൗരനാണെന്ന് തിരിച്ചറിഞ്ഞ എയർക്രൂ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ആശയവിനിമയം സ്ഥാപിക്കുന്നതിനുവേണ്ടി റേഡിയോയും ദീപിൽ എത്തിച്ചു. യാത്രയ്ക്കിടെ തന്റെ കപ്പൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് മൂന്ന് ദിവസമായി താൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ രക്ഷപെടുത്താൻ കോസ്റ്റ് ഗാർഡ് ജീവനക്കാരെ അയക്കുകയും ആരോഗ്യത്തോടെ അദ്ദേഹത്തെ റോയൽ ബഹാമസ് ഡിഫൻസ് ഫോഴ്‌സിലേക്ക് അയക്കുകയും ചെയ്തു