ബീഹാറിൽ ബോട്ട് മറിഞ്ഞ് 18 വിദ്യാർത്ഥികളെ കാണാതായി. മുസഫർപൂരിൽ ബഗമതി നദിയിലാണ് അപകടം ഉണ്ടായത്. ഇന്ന് ഏകദേശം 12 മണിയോടുകൂടിയാണ് അപകടം നടന്നത്. 34 പേര് സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. 18 വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ അവിടെ എത്തിയിട്ടുണ്ട്. വേഗത്തിൽ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അപകടകാരണം ഇതുവരെ ലഭ്യമായിട്ടില്ല.