ബ്രസീലിൽ വിമാനം തകർന്ന് വീണ് 14 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച നടന്ന വിമാന അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.