സംസ്ഥാനത്ത് കാലാവർഷം തുടങ്ങി രണ്ടര മാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് 877.1 മില്ലിമീറ്റർ മഴമാത്രം. 44 ശതമാനം കുറവ്. കഴിഞ്ഞ വർഷങ്ങളിൽ കാലവർഷം കൂടുതൽ ശക്തമായത് ഓഗസ്റ്റ് ആദ്യവാരത്തിലയിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇങ്ങനെ പോയാൽ വരും മാസങ്ങളിൽ കേരളത്തിൽ വരൾച്ച രൂക്ഷമാകുമെന്ന് ദുരന്തനിവാരണവിഭാഗം കാലാവസ്ഥാവിദഗ്ധൻ കെ.രാജീവൻ പറഞ്ഞു. മഴ ഏറ്റവും കുറവ് ഇടുക്കിയിലാണ്. 1929.4 മി.മീ മഴ ലഭിക്കേണ്ടിടത്ത് 775.4 മി.മീ മഴ മാത്രമാണ് ലഭിച്ചത്. 60% കുറവ്. കോഴിക്കോട് 53%, വയനാട്ടിൽ 55%, പാലക്കാട്, കോട്ടയം ജില്ലകളിൽ 40% എന്നിങ്ങനെയാണ് കുറവ്.