കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ പലയിടത്തും മഴ. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ എട്ടു ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥവകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നായിരുന്നു. എറണാകുളം ആലപ്പുഴ ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നത്. യെല്ലോ അലോട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് സംസ്ഥാനത്ത് പരക്ക മഴ ലഭിക്കും ഒറ്റപ്പെട്ടതെങ്കിലും എന്ന മുന്നറിയിപ്പാണ് പുതിയതായി വരുന്നത്. ഇത് പ്രകാരം തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയും അടുത്ത മൂന്നു മണിക്കൂറിൽ പ്രവചിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പുലർച്ച മുതൽ തന്നെ മഴ ഉണ്ടായിരുന്നു. കനത്ത ചൂടിന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഉള്ളത്.