Efforts continue to rescue the stranded Malayalees in Himachal Pradesh due to heavy rains and landslidesEfforts continue to rescue the stranded Malayalees in Himachal Pradesh due to heavy rains and landslides

ദില്ലി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിൽ ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ന്യൂ ദില്ലി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണെന്നും ഔദ്യോഗിക ഇടപെടലുകൾക്ക് പുറമേ ടൂർ ഓപ്പറേറ്റർമാർ, ഹിമാചലിലെ മലയാളി സംഘടനകൾ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴക്കെടുതിയിൽ മരണം 41 ആയി. ഹിമാചലിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *