സെപ്റ്റംബറിൽ കേരളത്തിൽ പതിവിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിൻ്റെ പ്രവചനം. അടുത്തമാസം പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാം വാരത്തിൽ കേരളത്തിൽ വീണ്ടും മഴ നൽകുമെന്നാണ് പ്രതീക്ഷ.