സംസ്ഥാനത്ത് കാലാവർഷം കനക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കാസർക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകൾ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോട് കൂടി വടക്കു പടിഞ്ഞാർ ബംഗാൾ ഉൽകടലിൽ രൂപപ്പെട്ട ചക്രാവത ചുഴി ന്യൂന മർദ്ധമായി മാറാനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷ ധ്വീപ്, എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. തീര ദേശ മേഖലകളിലെ ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും മുൻ നിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയത്.
പത്തനംതിട്ടയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്ന് സ്കൂൾ അധികൃതരും ജില്ലാ കളക്ടറും അറിയിച്ചു.