തിരുവനതപുരം ആര്യനാഡിൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയടി നിറപ്പ്വീട്ടിൽ അക്ഷയ് ആണ് മരിച്ചത്.പാറ ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടി മാറ്റുന്നതിനിടയിൽ കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു.ചേർവാര കൊണം ബ്രൈറ്റ് നിവാസിൽ ചന്ദ്രൻ ആണ് മരിച്ചത്.ഇതോടെ ഒരു ആഴ്ചക്കിടെ സംസ്ഥാനത്തു മഴക്കെടുതി യിൽ മരിച്ചവരുടെ എണ്ണം 11 ആയി.അതെ സമയം കോഴിക്കോട് ജില്ലയിൽ ഇന്നലെ കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു.
അപ്പർ കുട്ടനാട്ടിലും എറണാകുളത്തും 100 ഓളം വീടുകൾ തകർന്നു.ഈ കാലാവർഷത്തിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 150 ആയി.വിവിധ ജില്ലകളിലായി 651 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.