തിരുവനന്തപുരം വാർത്തകൾ

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 1962 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭരണപരിഷ്കാര കമ്മിഷന്‍ അംഗവുമായിരുന്നു.ഭരണതന്ത്രജ്ഞന്‍ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബി എ (ഓണേഴ്സ്) നേടിയ അദ്ദേഹം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജ് എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്. ഒറ്റപ്പാലം സബ്കളക്ടര്‍,തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍,തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.1982 - 87ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കെ ഇ ആര്‍ പരിഷ്ക്കരണം തുടങ്ങി ഭരണപരിഷ്ക്കാര മേഖലകളില്‍ നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇരുകാലിമൂട്ടകള്‍ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയില്‍ ഒരു മാരുതി , ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി. മക്കള്‍: ഹരിശങ്കര്‍, ഗായത്രി

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live