ഏറ്റവും അധികം ആരാധകരുള്ള ഗാലക്‌സി എസ് സീരിസിന്റെ എസ് 24 ഉടൻ വിപണിയിലേക് എത്തുകയാണ്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നീ മോഡലുകളിലാണ് എസ്24 എത്തുന്നത്. ഗാലക്‌സി എസ് 24 അൾട്രായ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമന്ന റിപ്പോർട്ടുകളാണ് വരുന്നത്.
എസ്24 അൾട്രാ ടെലിഫോട്ടോ ക്യാമറ സെൻസറോട് കൂടിയാണ് ഇനി വിപണിയിലെത്തുന്നത്. ഇതുകൊണ്ട് ഉപയോക്താവിന് നല്ല മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകും. 3x ഒപ്റ്റിക്കൽ സൂമിങ് സപ്പോർട്ടുള്ള 50മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഗാലക്‌സി എസ് 24 അൾട്രായുടെ സവിശേഷത. അടുത്ത വർഷം ആദ്യം സാംസങ് ഗാലക്‌സി എസ് 24 സീരീസ് അവതരിപ്പിക്കുമെന്നാണ് സൂചന.