മികച്ച സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഇലക്ട്രോണിക്സ് ബ്രാൻഡായ ഹൈം ഗ്ലോബൽ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നു. ലുലു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. കേവലം ഒരു ഇലക്ട്രോണിക് പ്ലാന്റ് എന്നതിലുപരി ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താനും ലഘൂകരിക്കാനും പറ്റുന്ന രീതിയിലുള്ള വലിയ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളാണ് ഹൈ ന്റെ ഭാഗത്തുനിന്ന് പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സർവീസ് നെറ്റ്‌വർക്കും കമ്പനി ഒരുക്കുന്നുണ്ട്. കൊച്ചിയിൽ ബ്രാൻഡ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവമാണ് ഹൈം നൽകുന്നതെന്ന് പ്രോഡക്റ്റ് ലോഞ്ച് ചെയ്തുകൊണ്ട് എം എ യൂസഫലിയും 2024 -25 വർഷത്തോടെ 1500 കോടിയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹൈം ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമേ ഗൾഫ് രാജ്യങ്ങളിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും ഉടനെ തന്നെ പ്രവർത്തനം ആരംഭിക്കും