കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപ്പിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. മലമ്പുഴ ആശ്രമം സ്കൂളിലെ കുട്ടികളാണ് ഇവർ. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജംഷഡ്പൂർ മത്സരത്തിൽ അട്ടപ്പാടി, പറമ്പിക്കുളം, നെന്മാറ, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. കൊച്ചിയിലെത്തിയ വിദ്യാർത്ഥികൾ മെട്രോ യാത്രയും നഗരക്കാഴ്ചകളും ആസ്വദിച്ചു. സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരുമാണ് ഇരുപത്തിരണ്ട് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഒപ്പം സ്റ്റേഡിയത്തിൽ എത്തിയത്.
