ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ തോൽപ്പിച്ചത്. ഇതോടെ രണ്ട് കളിയിലും വിജയിച്ചിരിക്കുകയാണ് മഞ്ഞപ്പട. ആദ്യം മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. വിജയത്തിനായി എഴുപത്തിനാലാം മിനിറ്റിലാണ് ലൂണയുടെ മാന്ത്രിക ഗോൾ പിറന്നത്. 71 മിനിറ്റിൽ മികച്ച ഒരു ഗോൾ ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുന്നിൽ കിട്ടിയെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല. പിന്നീട് എഴുപത്തിനാലാം മിനിറ്റിലാണ് ഗോൾ ലഭിച്ചത്