മൊറോക്കോ ഭൂകമ്പത്തിൽ സഹായഹസ്തവുമായി ക്രിസ്ത്യാനോ റൊണാൾഡോ. ദുരന്തത്തിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് സ്വന്തം ഹോട്ടലിൽ അഭയം ഒരുക്കിയിരിക്കുകയാണ് താരം. ഔട്ട്ഡോർ സിമിങ് പൂൾ, ഫിറ്റ്നസ് സെന്റർ, റസ്റ്റോറന്റ് ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലാണിത്. കെട്ടിടത്തിൽ 174 മുറികൾ ഉണ്ട്. താരം ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ദുരന്തകാലത്ത് മൊറോക്കോയിലെ എല്ലാവർക്കും എന്റെ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. സെപ്റ്റംബർ എട്ടിനാണ് മൊറോക്കെ ഞെട്ടിപ്പിച്ച ഭൂകമ്പം നടന്നത്. സംഭവത്തിൽ ഇതുവരെ രണ്ടായിരത്തിലധികം ആളുകൾ മരണപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു.