ഇന്ത്യയുടെ അഭിമാനമായ പ്രഗ്‌നാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രഗ്‌നാനന്ദയെയും അവന്റെ കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രഗ്‌നാനന്ദ. പ്രഗ്‌നാനന്ദയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങൾ പ്രഗ്‌നാനന്ദയും പങ്കുവെച്ചിരുന്നു.