സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി ധാരണയിലെത്തി താരം. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ ഇന്ന് തന്നെ കരാർ പൂർത്തിയാക്കുമെന്നാണ് സൗദി മധ്യമകൾ റിപ്പോർട്ട് ചെയുന്നത്. കഴിഞ്ഞ ഒരു മാസമായി പി.എസ്.ജിയുമായി തർക്കത്തിലായിരുന്നു അദ്ദേഹം. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് അദ്ദേഹം പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. ഏകദേശം 90 മില്യൺ യൂറോകയിരിക്കും അൽ ഹിലാൽ ക്ലബ് നെയ്മറെ സ്വന്തമാക്കുന്നത്. നെയ്മർ വരുന്നോടെ സൗദി പ്രൊ ലീഗ് വീണ്ടും ശ്രദ്ദേയമാക്കാൻ പോകുകയാണ്. സൗദി പ്രൊ ലീഗിന്റെ പ്രക്ഷേപണത്തിനായി ചാനലുകൾ വലിയ മത്സരം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. നെയ്മർ യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ് ഇനി സൗദി പ്രൊ ലീഗിൽ അൽ ഹിലാൽ ക്ലബിന് വേണ്ടി പന്ത് തട്ടും.