Neymar now holds the record for scoring the most goals for Brazil

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി നെയ്‌മർ. പെലെയുടെ 77 ഗോളുകളുടെ റെക്കോര്‍ഡാണ് നെയ്‌മർ മറികടന്നിരിക്കുന്നത്. ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ രണ്ടുഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ഗോള്‍നേട്ടം 79 ആയി. ഈ മത്സരത്തിനു മുൻപ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. 125 മല്‍സരങ്ങളില്‍ നിന്നാണ് നെയ്‌മർ എഴുപത്തൊന്‍പത് ഗോളുകള്‍ കരസ്ഥമാക്കിയത്. എന്നാൽ 92 മല്‍സരങ്ങളില്‍ നിന്നായിരുന്നു പെലെ 77 ഗോളുകള്‍ നേടിയത്. സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്. കഴിഞ്ഞ കളിയിൽ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ നേടി ബ്രസീല്‍ ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *