ഒക്ടോബർ 5 മുതൽ അഹമ്മദാബാദിൽ ആരംഭിക്കാൻ പോകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഗോൾഡൻ ടിക്കറ്റ് സൂപ്പർസ്റ്റാർ രജനികാന്തിന് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. വിശിഷ്ടാതിഥിയായി ക്രിക്കറ്റ് കാണാൻ രജനികാന്ത് എത്തും. ലോകകപ്പിന്റെ പ്രചരണ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽക്കി വരുകയാണ്. ഗോൾഡൻ ടിക്കറ്റ് വഴി ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാൻ സാധിക്കും. ആദ്യദിനം ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടുന്നതോടെ ടൂർണമെന്റിന് തുടക്കമാകും.
