ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് സാധിച്ചില്ല. ഫൈനല്‍ കാണാതെ പുറത്തായ പാകിസ്താനാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഉള്ളത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരമായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ചെറിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.