നാസയുടെ മോക്സി വിജയകരമായി ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നു. 122 ഗ്രാം ഓക്സിജനാണ് ഉത്പാദിപ്പിച്ചത്. ഇത് ചെറിയ ഒരു നായയുടെ ശ്വാസം ഏകദേശം 10 മണിക്കൂർ നിലനിർത്താൻ പര്യാപ്തമാണ്. നാസയുടെ നേതൃത്വത്തിൽ MIT വികസിപ്പിച്ച ഉപകരണമാണ് മോക്സി. മാർസ് ഓക്‌സിജൻ ഇൻ-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷൻ എക്‌സ്‌പെരിമെന്റ് എന്നതാണ് MOXIE ന്റെ പൂർണരൂപം. ഇതിന് ചൊവ്വയുടെ അന്തരീക്ഷത്തെ സുപ്രധാനവും ജീവൻ നിലനിർത്തുന്നതുമായ ഓക്സിജനാക്കി മാറ്റാൻ സാധിക്കും. ചൊവ്വയുടെ അന്തരീക്ഷത്തിൽ 16 തവണ മോക്സി ഓക്സിജൻ നിർമ്മിച്ചുവെന്ന് നാസ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി. മോക്സിയുടെ ഈ വിജയം ചൊവ്വയിൽ മനുഷ്യൻ പര്യവേക്ഷണം നടത്തുക എന്ന സ്വപ്ന നേട്ടത്തിലേക്കുള്ള വഴിയൊരുക്കൽ കൂടിയാണ്.