ആദിത്യ എല്‍ വണ്‍ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ഈ മാസം 19ന് ആരംഭിക്കും. സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ആദ്യ ഭ്രമണപഥം ഉയർത്തിയത്. അതിനുശേഷം സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഉയർത്തി. പിന്നീട് സെപ്റ്റംബർ 10നാണ് മൂന്നാം ഭ്രമണപഥം ഉയർതുന്നത്. നിലവിൽ നാലാംഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയായിരിക്കുകയാണ്. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ വണ്ണിന്റെത്.എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.