ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡർ മോഡ്യൂൾ വേർപെട്ടു. ഐഎസ്ആർഒ യുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. ഇനിയുള്ള ആറു ദിവസങ്ങൾ അതിനിർണായകമാണ്. ഈ മാസം 23ന് വൈകിട്ട് 5.47 ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. ഇതുവരെ മറ്റൊരു രാജ്യവും ചെന്നിറങ്ങാത്ത ഇടത്താണ് ചന്ദ്രയാൻ ഇറങ്ങുക. നേരത്തെ ചന്ദ്രയാൻ 2 ഇറങ്ങിയപ്പോൾ സംഭവിച്ച എല്ലാ പിഴവുകളും മറികടന്നുകൊണ്ട് സാധ്യമാകുമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. വേർപെടൽ പ്രക്രിയ പൂർത്തിയാകാൻ അരമണിക്കൂർ എടുത്തു എന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. ഇനി ലാൻഡർ മൊഡ്യൂൾ ഒറ്റയ്ക്കാണ് മുന്നോട്ട് നീങ്ങുക. ലാൻഡറിന് അകത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഡിവൈസ് ആണ് റോവർ. ലാൻഡറിൽ നിന്ന് പുറത്തുവരുന്ന റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക. വിജയകരമായി ലാൻഡിങ് നടന്നാൽ പിന്നെ നടക്കുന്ന ഘട്ടമാണ് റോവർ പുറത്തിറങ്ങുന്നത്. ഈ പ്രാവശ്യം ചന്ദ്രയാൻ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്താണ് സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കുക. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ മാത്രമായിരുന്നു ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങിന് നിശ്ചയിച്ചിരുന്നത്. ലാൻഡറിന്റെ അകത്ത് റോവറെ കൂടാതെ മറ്റു ചില ഉപകരണങ്ങൾ കൂടെ ഉണ്ട്. ChaSTE എന്നു പറയുന്നത് താപനിലയെ കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ്. വരും ദിവസങ്ങൾ അതിനിർണയകമാണ്.