വിജയകരമായ ലാൻഡിങ്ങിന് പിന്നാലെ ചാന്ദ്ര പര്യവേഷണത്തിന് തുടക്കമിട്ട് ചന്ദ്രയാൻ 3. ലാൻഡറിന്റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രോഭരിതലത്തിൽ ഇറങ്ങി. 14 ദിവസമാണ് റോവർ പഠനം നടത്തുക. ഇന്നലെ ലാൻഡ് ചെയ്തതിനുശേഷം മണിക്കൂറുകൾക്കകം തന്നെ റോവർ പുറത്തിറങ്ങി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവെച്ചത്. ലാൻഡ് ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങളെല്ലാം ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു. ലാൻഡർ ഇറങ്ങിയതിനാൽ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. ഒരു ചാന്ദ്ര പകൽ മാത്രമാണ് റോവറിന്റെയും ലാൻഡറിന്റെയും ആയുസ്സ്. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരം കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പഠിക്കുക.