സമുദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി സമുദ്രത്തിന്റെ ആഴം പരിവേഷണം ചെയ്യുന്ന മനുഷ്യന് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുള്ള അന്തർവാഹിനിയായ മത്സ്യ 6000ന്റെ വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. ചെന്നൈയിലെ എൻഐഒടി ആണ് ഇത് നിർമ്മിക്കുന്നത്. മനുഷ്യനെ വഹിക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ സമുദ്രപരിവേഷണ ദൗത്യമായിരിക്കും ഇത്. ഗോളാകൃതിയിലാണ് പേടകം. പേടകം അക്വാനോട്ടുകളെ കടലില്‍ 6000 മീറ്റർ ആഴത്തിൽ എത്തിക്കും. പക്ഷേ ഉദ്ഘാടന ദിവസം യാത്ര 500 മീറ്റർ മാത്രമായിരിക്കും.