നാസയെ ഏറെ അമ്പരിപ്പിച്ച ആവേശകരമായ ബഹിരാകാശ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്. ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കാനുള്ള നാസ ആസൂത്രണം ചെയ്യുന്ന ആദ്യ ദൗത്യമാണ് ഒസൈറിസ് റെക്സ് എന്നറിയപ്പെടുന്നത്. ഒറിജിന്‍സ്-സ്പെക്ട്രല്‍ ഇന്റര്‍പ്രെട്ടേഷന്‍-റിസോഴ്സ് ഐഡന്റിഫിക്കേഷന്‍-സെക്യൂരിറ്റി-റിഗൊലിത്ത്-എക്സ്പ്ലോറര്‍ എന്നാണ് ഒസൈറിസ് റെക്സ്ന്റെ പൂർണ്ണരൂപം. സെപ്റ്റംബർ 24 ഞായറാഴ്ച ബെന്നുവിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും.
ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത് മൂന്നാം ക്ലാസുകാരനാണ്. അന്തര്‍ദേശീയ തലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് നോര്‍ത്ത് കരൊലിന സ്വദേശി 9 വയസ്സുകാരനായ മൈക്കല്‍ പുസിയോ നല്‍കിയ പേര് (101955) 1999 ആര്‍ക്യൂ6 എന്ന ഛിന്നഗ്രഹത്തിന് ഇടുന്നത്. 490 മീറ്റര്‍ വ്യാസമുണ്ട് ബെന്നുവിന്. വിശദ പഠനങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണ് ബെന്നുവില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നത്.