ISRO released new images of the moon.

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം പൊടിപടലങ്ങൾ ഉയർന്നിരുന്നു. അത് ഒതുങ്ങിയതിനുശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് റോവർ പുറത്തിറങ്ങിയത്. പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓൺ ചെയ്തതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഒരു ലൂണാർ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവർ പര്യവേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *