മൂന്നു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ട പേടകം ഭൂമിയോട് ഇന്ന് വിട പറയും. ഭൂഗുരുത്വാകർഷണബലത്തെ ഭേദിച്ച് പേടകം ചന്ദ്രന്റെ മണ്ഡലത്തിലേക്കുള്ള യാത്ര തുടങ്ങും. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് LVM-3 റോക്കറ്റ് ചാന്ദ്രയാൻ-3 ne ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചു. ഭൂമിയെ ചുറ്റിയ പേടകത്തിന്റെ ഭ്രമണപഥം അഞ്ച് ഘട്ടങ്ങളായാണ് ഉയർത്തിയത്. ചന്ദ്രയാൻ-3 ന്റെ യാത്രയിലെ നിർണായകഘട്ടമാണ് Trans Lunar Injection. നിലവിൽ ഭൂമിയെ ചുറ്റുന്ന പേടകം ചന്ദ്രന്റെ ആകർഷണ വലയിലെത്തുന്ന പ്രക്രിയയാണിത്. ഇന്ന് യാത്ര തുടങ്ങുന്ന പേടകം അഞ്ചുദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്തമേഖലയിലൂടെയാണ് സഞ്ചരിക്കുക. ഓഗസ്റ്റ് 5നോ 6നോ ആയിരിക്കും പേടകം ചാന്ദ്രഭ്രമണപഥത്തിൽ എത്തുക. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയതിനു ശേഷം അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തൽ നടക്കും. ചന്ദ്രോപരിതത്തിൽ നിന്ന് 100 കിലോമീറ്റർ മുകളിലെത്തിയാൽ ലാൻഡർ വേർപ്പെടും. ഓഗസ്റ്റ് 23ന് വൈകിട്ട് 5:47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ മാൻസിസ് യു ഗർത്തതിന് സമീപത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങുക. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തുവരും. 14 ദിവസം നീളുന്ന ചന്ദ്രന്റെ പകൽദിവസമാണ് ലാൻഡർന്റെയും റോവർന്റെയും ദൗത്യ കാലാവധി.
