Chandrayaan 3 to critical stage.

ചന്ദ്രയാൻ മൂന്ന് ദൗത്യം നിർണായകഘട്ടത്തിലേക്ക്. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡർ ഇന്ന് വേർപ്പെടും. നിലവിൽ ചന്ദ്രനിൽ നിന്ന് 153 മുതൽ 163 കിലോമീറ്റർ വരെ ദൂരെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇന്ന് നടക്കാൻ പോകുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റര്‍ അകലെ വച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും. ഇതിന്റെ സമയം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. അവസാനത്തെ ഭ്രമണപഥം തായ്‌ത്തൽ ഇന്നലെ നടന്നു. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്നടക്കുക. 23ന് വൈകിട്ട് 5.47 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങൽ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *