ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം. ഇന്ന് രാവിലെ 8.30 മുതലാണ് ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ആരംഭിച്ചത്. ഈ മാസം 23ന് സോഫ്റ്റ് ലാൻഡിങ്. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ ഉള്ളത് എന്നാണ് ISRO നൽകുന്ന വിവരം. നാളെയാകുമ്പോഴേക്കും 100 കിലോമീറ്റർ ആയി ചുരുങ്ങും. നിർണായകമായ ലാൻഡർ മോഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ഇന്നു നടന്നത്. 23ന് വൈകിട്ട് 5.47 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.