ഇത് ട്രാൻസിയന്റ് ലുണർ ഫനോമേന (TLP). ചന്ദ്രനിൽ കാണുന്ന അസാധാരണ തിളക്കങ്ങൾ, നിറങ്ങൾ അല്ലെങ്കിൽ അസാധാരണ ഹ്രസ്യകല പ്രവർത്തനങ്ങളോ സംഭവങ്ങളോ ആണ് TLP എന്നറിയപ്പെടുന്നത്. ഇവ ചന്ദ്രനിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഈ പ്രതിഭാസങ്ങൾ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. കാരണം ഇത്തരം പ്രതിഭാസങ്ങൾ സ്ഥിരീകരിക്കാൻ പ്രയാസമാണ്. വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്ന TLP – കളിൽ ചുവന്ന തിളക്കങ്ങൾ, ഫ്ലാഷുകൾ, ഷാഡോ ഇഫക്റ്റുകൾ, അസാധാരണമായ ആൽബിഡോ എന്നിവ ഉൾപ്പെടുന്നു. ഏതാനും സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന ഇവയ്ക്ക് നൂറ് കിലോമീറ്റർ വരെ വലുപ്പത്തിൽ വളരാൻ സാധിക്കും. ആരാണ് TLP നിരീക്ഷിച്ചത് എന്നതിന് ഉത്തരമുണ്ട്. ദൂരദർശനിയുടെ കണ്ടുപിടുത്തം മുതൽ നൂറ് കണക്കിന് അമേച്യർ, ജ്യോതി ശാസ്ത്രജ്ഞർ ഇതിന്റെ നിരീക്ഷണങ്ങൾ പരിശോധിച്ചിട്ടുണ്ട്. അതുപോലെ അപ്പോളോ ബഹിരാകാശയാത്രികർ ചന്ദ്രനെ വലം വയ്ക്കുമ്പോൾ TLP – കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ഈ പ്രതിഭാസങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിന് താഴെ നിന്നും വാതകം പുറത്തു വിടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, മറ്റു ചിലർ ഉൽക്കശീല ആഘാതം മൂലമാകാം എന്നും കരുതുന്നു. TLP – യെകുറിച്ചുള്ള റിപ്പോർട്ടുകൾ ആയിരം വർഷത്തിലേറെ പഴക്കമുള്ളതാണ്. എന്നാൽ ഇത് ഗൗരവമായി എടുക്കുന്നത് 1960 കളുടെ തുടക്കത്തിലാണ്. TLP – യുടെ കാരണങ്ങൾ ഇപ്പോഴും നന്നായി മനസ്സിലാക്കപ്പെട്ടിട്ടില്ല. ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത് അവ ടെക്റ്റോണിക് പ്രവർത്തനവുമായോ, ചന്ദ്രന്റെ ആന്തരിക ഭാഗങ്ങളിൽ നിന്നുള്ള വാതകങ്ങൾ പുറത്തുവിടുന്നതിനോ, സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങളുടെ പ്രകാശനവുമായോ ബന്ധപ്പെട്ടിരിക്കാം. എന്നിരുന്നാലും, ഈ പ്രതിഭാസങ്ങളെയും അവയുടെ അടിസ്ഥാന സംവിധാനങ്ങളെയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.